Skip to main content

ഗദ്ദിക 2017 ഡിസംബര്‍ 23 മുതല്‍ 31 വരെ പൊന്നാനിയില്‍

പട്ടികജാതി - പട്ടികവര്‍ഗ വകുപ്പിന്റെയും കിര്‍ത്താഡ്‌സിന്റെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ 23 മുതല്‍ 31 വരെ പൊന്നാനിയില്‍ നടക്കുന്ന ഗദ്ദികയുടെ ഒരുക്കങ്ങള്‍ സംബന്ധിച്ചുള്ള അവലോകന യോഗം ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്നു.
പൊന്നാനി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി ചെയര്‍മാനും ജില്ലാ കളക്ടര്‍ അമിത് മീണ ജനറല്‍ കണ്‍വീനറുമായി വിവിധ കമ്മിറ്റികള്‍ രൂപം നല്‍കിയിട്ടുണ്ട്.  സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ.കെ ബാലന്‍, ഡോ.കെ.ടി ജലീല്‍ എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍. ജില്ലയിലെ എം.പിമാര്‍ എം.എല്‍.എമാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരാണ് ഉപരക്ഷാധികാരികള്‍.
പാരമ്പര്യ മരുന്നുകള്‍, കരകൗകലവസ്തുക്കള്‍, വനവിഭവങ്ങള്‍, ആദിവാസി ഭക്ഷ്യവിഭവങ്ങള്‍ എന്നിവ ഗദ്ദികയുടെ ഭാഗമായി ഒരുക്കുന്ന സ്റ്റാളുകളില്‍ ലഭിക്കും. ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ഗദ്ദികയോടനുബന്ധിച്ച് എല്ലാ ദിവസവും സാംസ്‌കാരിക പരിപാടികളും ഗോത്ര വിഭാഗങ്ങളുടെ തനത് കലാരൂപങ്ങളും ഗദികയോടനുബന്ധിച്ച് അരങ്ങേറും. സംസ്ഥാനത്തെ മികച്ച ഗോത്ര വിഭാഗ കലാകാര•ാരാണ് പരിപാടികള്‍ അവതരിപ്പിക്കുക.  
യോഗത്തില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, പൊന്നാനി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, ഐ.റ്റി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ കെ. കൃഷ്ണന്‍, കിര്‍ത്താഡ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. പ്രദീപ് കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 

date