Post Category
ട്യൂട്ടര്‍ നിയമനം
കുമരനെല്ലൂരിലെ ആണ്‍കുട്ടികളുടെ ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് ട്യൂട്ടര്‍, മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, കണക്ക് എന്നീ വിഷയങ്ങളിലും യു.പി വിഭാഗത്തില്‍ ഒരു ട്യൂട്ടറെയുമാണ് നിയമിക്കുക. യോഗ്യത-ബി.എഡ്. ഇവരുടെ അഭാവത്തില്‍ ടി.ടി.സി ഉള്ളവരെ പരിഗണിക്കും. അപേക്ഷയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ മൂന്ന് വൈകീട്ട് അഞ്ചിനകം തൃത്താല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 9446723714, 8547630121.
date
- Log in to post comments