അറിയിപ്പുകള്
കുക്ക്, കെയര്‍ടേക്കര്‍ നിയമനം
ഐ.സി.ഡി.എസ് കോഴിക്കോട് അര്‍ബന്‍ 3 പ്രോജക്ടിന് കീഴിലെ വിവിധ പകല്‍ വീടുകളില്‍ കുക്ക് (യോഗ്യത: എസ്.എസ്.എല്‍.സി, പ്രവൃത്തി പരിചയം), കെയര്‍ടേക്കര്‍ (പ്ലസ്ടു/പ്രീ ഡിഗ്രി/ജെറിയാട്രിക് കൗണ്‍സിലിങ്, പ്രവൃത്തി പരിചയം) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-46. അതതു വാര്‍ഡിലുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ജൂണ്‍ 10ന് വൈകീട്ട് അഞ്ച് വരെ വെങ്ങാലി ശിശു വികസന പദ്ധതി ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0495 2461197
മൈഭാരത് സ്പോര്‍ട്സ് കിറ്റ് വിതരണം
മൈഭാരത് 2025-26ല്‍ നടത്തിയ ബ്ലോക്ക്, ജില്ലാതല കായിക മത്സരങ്ങളില്‍ പങ്കെടുത്ത യൂത്ത് ക്ലബുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റുകള്‍ മെയ് 27 മുതല്‍ ജൂണ്‍ 10 വരെ മൈഭാരത് ഓഫീസില്‍ വിതരണം ചെയ്യും. പങ്കെടുത്ത ക്ലബുകള്‍ സീലും ലെറ്റര്‍പാഡും കൊണ്ടുവരണം. ഫോണ്‍: 04952371891.
അഡ്മിഷന് ആരംഭിച്ചു
കോഴിക്കോട് ഗവ. ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സിലേക്കും (യോഗ്യത: പ്ലസ് ടു) പിജി/ഡിപ്ലോമ ഇന്‍ എയര്‍കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ എ.സി മെക്കാനിക് കോഴ്സ് (യോഗ്യത: എസ്.എസ്.എല്‍.സി) അഡ്മിഷന് ആരംഭിച്ചു. ഫോണ്‍: 8590893066.
ഫ്ളോ സൈറ്റോമെട്രി ടെക്നീഷ്യന്
ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫ്ളോ സൈറ്റോമെട്രി ടെക്നീഷ്യന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/തത്തുല്യം, ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്, ഫ്ളോ സൈറ്റോമെട്രിയില് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 18-40. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 10നകം തൊട്ടടുത്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2370179
അഡ്മിഷന് ആരംഭിച്ചു
ജില്ലാ പഞ്ചായത്ത് സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, വീട്ടുപകരണ റിപ്പയറിങ് കോഴ്സുകളില്‍ അഡ്മിഷന് ആരംഭിച്ചു. സിവില്‍ സ്റ്റേഷനിലെ സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026.
ട്യൂട്ടര്‍ നിയമനം
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഇരിങ്ങല്ലൂര്‍ ഗവ. പ്രീ മെട്രിക് ഹോസ്റ്റലില്‍ (ആണ്) ട്യൂട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യു.പി ട്യൂട്ടര്‍മാര്‍ക്ക് ടി.ടി.സിയും കെ ടെറ്റും ഹൈസ്കൂള്‍ ട്യൂട്ടര്‍മാര്‍ക്ക് (ഇംഗ്ലീഷ്, മാത്സ്, സയന്‍സ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്) ബി.എഡും കെ ടെറ്റും യോഗ്യത ഉണ്ടായിരിക്കണം. ഹോസ്റ്റല്‍ പരിസരവാസികള്‍ക്ക് മുന്‍ഗണന. ജൂണ്‍ 11ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9447048178, 9447357661.
അപേക്ഷ ക്ഷണിച്ചു
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരള) വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടിയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രഫി, ടൈപ്പ്റൈറ്റിങ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 26 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ പത്തിനകം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. അപേക്ഷകര്‍ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന് ഉണ്ടായിരിക്കണം. ഫോണ്‍: 0495 2376179.
- Log in to post comments