Skip to main content

ഇ-ഗ്രാന്റ് വിതരണം

 

ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 2018-19 വര്‍ഷം ഒമ്പത്, 10 ക്ലാസുകളില്‍ പഠനം നടത്തുന്നതും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ താഴെ വരുന്നതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് ഇ-ഗ്രാന്റ് മുഖേന വിതരണം ചെയ്യുന്നതിന്  പദ്ധതി ഇ-ഗ്രാന്റ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആനുകൂല്യത്തിന് അര്‍ഹതയുള്ള കുട്ടികളുടെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തി ഈ അധ്യയന വര്‍ഷം മുതലുള്ള ക്ലെയിമുകള്‍ അയയ്ക്കണമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഏതെങ്കിലും സ്‌കൂളിന് യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ ഇനിയും ലഭ്യമായിട്ടില്ലെങ്കില്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന ബ്ലോക്കിലെ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04735 227703.                                                 (പിഎന്‍പി 4206/18)

date