Skip to main content

വനിതാമതിലിന് പിന്തുണയുമായി വനിതാ ജീവനക്കാരുടെ  ഇരുചക്രവാഹന റാലി

 

എന്‍.ജി.ഒ യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാമതിലിന് പിന്തുണയുമായി വനിതാജീവനക്കാര്‍ ഇരുചക്രവാഹനറാലി സംഘടിപ്പിച്ചു. റാലിയുടെ ഫ്ളാഗ് ഓഫ് ജില്ലാ പഞ്ചായത്തംഗം ബി.സതികുമാരി നിര്‍വഹിച്ചു. വനിതാ മതിലിനെതിരെ വിവിധ കുപ്രചരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കൂടുതല്‍ ആളുകള്‍ ഇതിനോടൊപ്പം അണി ചേരുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് ഒരു വര്‍ഗീയ മതിലല്ല. സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും അതുറപ്പിക്കാനും വേണ്ടിയാണ് ഇത് സംഘടിപ്പിക്കുന്നതെന്ന് ബി. സതികുമാരി പറഞ്ഞു. കളക്ട്രേറ്റില്‍ നിന്ന് ആരംഭിച്ച റാലി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ എത്തി തിരികെ മിനി സിവില്‍ സ്റ്റേഷന് മുന്‍പിലെത്തി അവസാനിപ്പിച്ചു.                 (പിഎന്‍പി 4211/18)

date