Post Category
കോഷന്‍ ഡിപ്പോസിറ്റ്; വിവരങ്ങള്‍ സമര്‍പ്പിക്കണം
പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ നിന്നും 2020 ല്‍ പ്രവേശനം നേടി കോഴ്‌സ് പൂര്‍ത്തിയാക്കി വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കുള്ള കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റാത്ത വിദ്യാര്‍ഥികള്‍ പേര്, അഡ്മിഷന്‍ നമ്പര്‍, വിഭാഗം, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി, ബ്രാഞ്ച്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പും സഹിതം asection@gptcpalakkad.ac.in ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. ജൂണ്‍ 15നകം വിവരങ്ങള്‍ അറിയിക്കാത്തപക്ഷം അവകാശപ്പെടാതെ ശേഷിക്കുന്ന കോഷന്‍ ഡിപ്പോസിറ്റ് തുക, ഇനിയൊരു അറിയിപ്പ് കൂടാതെ തന്നെ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിവരങ്ങള്‍ https://gptcpalakkad.ac.in ല്‍ ലഭിക്കും.
date
- Log in to post comments