Post Category
എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ജനുവരി 7ന്
എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ 2019 ജനുവരി ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിന് കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി മുളിയാറില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പുനരധിവാസ കേന്ദ്രത്തിന് 58.75 കോടി രൂപയുടെ പ്രൊപ്പോസലാണു ലഭിച്ചിരിക്കുന്നതെന്നു ജില്ലാ കളക്ടര്‍ ജില്ലാ വികസന സമിതിയോഗത്തില്‍ അറിയിച്ചു. ഇത് അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പുനരധിവാസത്തെ സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കഴിഞ്ഞ സെപ്തംബറില്‍ കളക്ടറേറ്റില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അവതരിപ്പിച്ചിരുന്നു.
date
- Log in to post comments