Skip to main content

വനിതാമതിലിന് അക്കാദമിക് വിദഗ്ധരുടെയും സാമൂഹികപ്രവർത്തകരുടെയും ഐക്യദാർഢ്യം

 

ജനുവരി ഒന്നിനു നടക്കുന്ന വനിതാമതിലിന് ജവഹർലാൽ നെഹ്‌റു സർവകലാശാല ഉൾപ്പെടെ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അക്കാദമിക് വിദഗ്ധരും സാമൂഹികപ്രവർത്തകരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഡോ.ജയതി ഘോഷ് (പ്രൊഫസർ, സെന്റർ ഫോർ എക്കണോമിക് സ്റ്റഡീസ്, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, ന്യൂഡൽഹി), ഡോ. ഇന്ദു ചന്ദ്രശേഖർ (ഡയറക്ടർ, തൂലിക ബുക്ക്‌സ്), ഡോ. അർച്ചന പ്രസാദ് (പ്രൊഫസർ, സെന്റർ ഫോർ ഇൻഫോർമൽ സെക്ടർ ആൻഡ് ലേബർ സ്റ്റഡീസ്, ജെഎൻയു),ഡോ.ലത സിങ്ങ് (ജെഎൻയു), ഡോ. സുന്ദരി രവീന്ദ്രൻ (അച്യുതമേനോൻ സെന്റർ), ഡോ. അനാമിത്ര റോയ് ചൗധുരി (അസി. പ്രൊഫസർ, ജെഎൻയു) എന്നീ അക്കാദമിക് വിദഗ്ധരും മറിയം ധവാളെ, ഡോ.മാലിനി ഭട്ടാചാര്യ, സുധ സുന്ദരരാമൻ, യു.വാസുകി, സിന്ധു തുടങ്ങിയ സാമൂഹികപ്രവർത്തകരുമാണ് വനിതാമതിലിന് പിന്തുണ അറിയിച്ചത്.

പി.എൻ.എക്സ്. 5692/18

date