Skip to main content

ഓഖി ദുരന്തം :  കടല്‍ഭിത്തി ബലപ്പെടുത്തല്‍ തുടങ്ങി

ഓഖി  ചുഴലിക്കാറ്റിനെ ത്തുടര്‍ന്ന് കടല്‍ക്ഷോഭം ഉണ്ടായ പ്രദേശങ്ങളില്‍ കടല്‍ഭിതി ബലപ്പെടുത്തുന്നതിന്റെ ഭാഗമായി കല്ലിടല്‍ തുടങ്ങി. വെസ്റ്റ്ഹില്‍ ശാന്തിനഗര്‍ പ്രദേശത്ത് 200 മീറ്ററോളം നീളത്തില്‍ കല്ലിട്ടു. ജില്ലാഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ഇറിഗേഷന്‍ വകുപ്പാണ് കല്ലിട്ടല്‍ പ്രവൃത്തി നിര്‍വ്വഹിക്കുന്നത്. 
    പ്രക്ഷോഭത്തെ തുടര്‍ന്ന് പുനരധിവസിപ്പിച്ചിരുന്ന മുഴുവന്‍ കുടുംബങ്ങളും ഇന്നലെ ഉച്ചയോടെ സ്വന്തം വീടുകളിലേക്ക് തിരിച്ചുപോയി. കടലുണ്ടിയില്‍ മൂന്ന് ക്യാമ്പുകളാണ് ഇന്നലെവരെ പ്രവര്‍ത്തിച്ചിരുന്നത്. മറ്റ് ക്യാമ്പുകളില്‍ ഉളളവര്‍ നേരത്തെ തന്നെ സ്വന്തം വീടുകളിലേക്ക് പോയിരുന്നു. കടല്‍ക്ഷോഭത്തില്‍   മാലിന്യം അടിഞ്ഞുകൂടിയ കടലുണ്ടി കടുക്കബസാര്‍, കപ്പലങ്ങാടി, എന്നിവിടങ്ങളിലെ മൂന്ന് കിലോമീറ്റര്‍ ദൂരം  സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശൂചീകരണം നടന്നു. 
    ദുരിതബാധിതരായ തീരദേശവാസികള്‍ക്കുളള സൗജന്യ റേഷന്‍ വിതരണം ഇന്നലെ മുതല്‍ ആരംഭിച്ചു. എ.പി.എല്‍, ബി.പി.എല്‍ ഭേദമില്ലാത്തെയാണ് സൗജന്യ റേഷന്‍ നല്‍്കുന്നത്. കടല്‍ക്ഷോഭത്തെതുടര്‍ന്ന് കപ്പല്‍ ഗതാഗതം മുടങ്ങിയ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ കോഴിക്കോട് വിവിധ ലോഡ്ജുകളില്‍ കഴിയുന്ന ലക്ഷദീപുവാസികള്‍ക്ക്  ജില്ലാ ഭരണകൂടം ഇന്നലെയും ഭക്ഷണം എത്തിക്കുകയുണ്ടായി. ലക്ഷിദീപുകളിലേക്കുളള കപ്പലിന് കേട് സംഭവിച്ചതിനാല്‍ ഇവര്‍ക്ക് ഇന്നലെയും നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചിരുന്നില്ല. മംഗലാപുരത്ത് നിന്ന് കപ്പല്‍ എത്തിച്ച് ഇവരെ നാട്ടിലേക്ക് എത്തിക്കാനുളള ശ്രമം നടന്നുവരികയാണ്.
 

date