Skip to main content

ഗതാഗത നിരോധനം

 

 

നിള ഹോസ്പിറ്റല്‍ - ഷൊര്‍ണൂര്‍ ഐ പി ടി റോഡില്‍ ഓങ്ങല്ലൂരില്‍ മൈനര്‍ ബ്രിഡ്ജ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍വീസ് റോഡ് അറ്റക്കുറ്റപണി നടക്കുന്നതിനാല്‍ ജൂണ്‍ എട്ട് രാവിലെ എട്ട് വരെ ഗതാഗതം നിരോധനം ഏര്‍പ്പെടുത്തി. പാലക്കാട് ഭാഗത്ത് നിന്ന് പട്ടാമ്പിയിലോട്ട് വരുന്ന വാഹനങ്ങള്‍ കുളപ്പുള്ളിയില്‍ നിന്ന് തിരിഞ്ഞ് വല്ലപ്പുഴ- മുളയങ്കാവ്- കൊപ്പം വഴി മേലെ പട്ടാമ്പി സിഗ്‌നല്‍ ജംഗ്ഷനിലൂടെ പട്ടാമ്പിയിലേക്കും തിരിച്ചും പോകേണ്ടതാണ്. പാലക്കാട് ഭാഗത്ത് നിന്നും ഗുരുവായൂര്‍, കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുളപ്പുള്ളി, ചെറുതുരുത്തി, കൂട്ടുപാത വഴിയും തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date