Skip to main content

അമ്പലപ്പഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ.എം ജുനൈദ്

ആലപ്പുഴ :അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി കെ.എം ജുനൈദ് സത്യപ്രതിജ്ഞ ചെയ്തു. മുൻ പ്രസിഡന്റ് പ്രജിത് കാരിക്കൽ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് നടത്തിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് കെ.എം ജുനൈദ് പുതിയ പ്രസിഡന്റായത്. 

 സത്യപ്രതിജ്ഞ ചടങ്ങിൽ എ.എ അബ്ദുൾ സലാം സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാദേവി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബി ഡി ഒ. വി.ജെ ജോസഫ്,   ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയർ ആശംസ അറിയിച്ചു.

 

date