Post Category
വാഹനങ്ങള്‍ ലേലത്തിന്
ജില്ലയിലെ ഷൊര്‍ണ്ണൂര്‍, ചെര്‍പ്പുളശ്ശേരി, പട്ടാമ്പി, തൃത്താല, ചാലിശ്ശേരി പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ഉത്തരവാദിത്വത്തില്‍ വിവിധ കേസുകളിലും അല്ലാതെയുമായി പിടിച്ചെടുത്ത് സൂക്ഷിച്ചിട്ടുള്ള 1392 വാഹനങ്ങളില്‍ അവകാശവാദം ഉന്നയിക്കാം. 30 ദിവസത്തിനുള്ളില്‍ മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുമ്പാകെ ഹാജരായി അവകാശം രേഖാപരമായി നല്‍കാമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിശ്ചിത കാലാവധിക്കുള്ളില്‍ അവകാശവാദം ഉന്നയിക്കാത്ത പക്ഷം ഈ വാഹനങ്ങള്‍ പൊതുലേലത്തിലൂടെ സര്‍ക്കാറിന്‍റെ മുതല്‍ക്കൂട്ടുന്നതായിരിക്കും. പൊതുലേലം ംംം.ാരെേലരീാാലൃരല.രീാ മുഖേന ഇ-ഓക്ഷന്‍ നടത്താമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
date
- Log in to post comments