Skip to main content

ചങ്ങരംകുളം അനശ്വര ക്ലബ്ബിന് അവാര്‍ഡ്

 

നെഹ്‌റു യുവ കേന്ദ്രയുടെ മികച്ച യൂത്ത് ക്ലബ്ബിനുള്ള 2017 ലെ ജില്ലാ തല യൂത്ത് അവാര്‍ഡ് ചങ്ങരംകുളം അനശ്വര ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്. ആരോഗ്യ ബോധവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണം, കലാ കായിക പ്രവര്‍ത്തനം, നൈപുണ്യ പരിശീലനം, വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികള്‍, ഊര്‍ജ്ജ സംരക്ഷണം, ദേശീയ അന്തര്‍ദേശീയ ദിനാചരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ 2016-17 വര്‍ഷത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതല അവാര്‍ഡിന്  തിരഞ്ഞെടുത്തത്.  അസിസ്റ്റന്റ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ചെയര്‍മാനായുള്ള  കമ്മറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
 

date