കൊണ്ടോട്ടിയില്‍ ആര്‍.ടി.ഒ ഓഫീസ് വേണം.
വാഹന സാന്ദ്രത ഏറ്റവും കൂടിയ സ്ഥലമെന്ന നിലയില്‍ കൊണ്ടോട്ടിയില്‍ ആര്‍.ടി. ഒ ഓഫീസ് തുടങ്ങാനുള്ള നടപടി ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ടി.വി.ഇബ്രാഹിം എം.എല്‍.എയാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
പാണക്കാട്ടെ ഇന്‍കെല്‍ എഡ്യുസിറ്റിയിലെ അഞ്ച് ഏക്കര്‍ സ്ഥലം ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കും വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനും സ്ഥാപിക്കാനായി മോട്ടോര്‍ വാഹന വകുപ്പിന് ലഭ്യമാക്കാനുള്ള നടപടികളും ത്വരിതപ്പെടുത്തണമെന്ന പ്രമേയം പി.ഉബൈദുള്ള അവതരിപ്പിച്ചു.വനിതാ മതിലില്‍ സ്ത്രീകളേയും കുട്ടികളേയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍ അമിത് മീണയുടെ അദ്ധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വികസന സമിതി യോഗത്തില്‍ എംപി പി.വി അബ്ദുള്‍ വഹാബ്, എം.എല്‍.എമാരായ പി. ഉബൈദുള്ള, ടി.വി. ഇബ്രാഹീം, ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. എം. ഉമ്മര്‍, പി കെ ബഷീര്‍, എ.ഡി.എം പി. സൈദലവി, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.ജഗല്‍കുമാര്‍, കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രതിനിധിയായ സലീം കുരുവംമ്പലം, വിവിധ വകുപ്പുകളിലെ ജില്ലാ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments