Skip to main content

വനിത മതില്‍ :വനിത സെമിനാര്‍ സംഘടിപ്പിച്ചു

 

ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനോടനുബന്ധിച്ച് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ചെര്‍പ്പുളശ്ശേരി ലക്ഷ്മി ഓഡിറ്റോറിയത്തില്‍  വനിത സെമിനാര്‍ നടത്തി. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഡോ.കെ.വി.കുഞ്ഞികൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.  'ഇന്ത്യന്‍ സ്ത്രീ അവസ്ഥ' എന്ന വിഷയത്തില്‍ അഖിലേന്ത്യാ ജനാതിപത്യ മഹിള അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മരിയം ധാവ്ളെ മുഖ്യ പ്രഭാഷണം നടത്തി. 'കേരളീയ നവോത്ഥാനവും സ്ത്രീ വിമോചനവും' എന്ന വിഷയത്തില്‍ പ്രശസ്ത കഥാകാരി എം.ബി.മിനി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ടി.കെ.നാരായണദാസ്, സെക്രട്ടറി എം.കാസിം എന്നിവര്‍ സംസാരിച്ചു. കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് മെമ്പര്‍ പി.കെ സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഇ.ചന്ദ്രബാബു, സെക്രട്ടറി സി.വിജയന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഇ.രാമചന്ദ്രന്‍, എ.എം.ഉഷാദേവി, സന്ധ്യ, ജില്ലാ കൗണ്‍സില്‍ ജോ.സെക്രട്ടറി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ആറ് താലൂക്കില്‍ നിന്നായി അഞ്ഞൂറോളം സ്ത്രീകള്‍ സെമിനാറില്‍ പങ്കെടുത്തു.

date