Post Category
വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോഴ്സുകള്‍: അപേക്ഷാ തീയതി നീട്ടി
വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.എസ്.സി അംഗീകൃത ഹോട്ടല്‍ മാനേജ്മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 20 വരെ നീട്ടി. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് എന്നീ ഒരു വര്‍ഷത്തെ കോഴ്സുകളാണുള്ളത്. പ്ലസ് ടു ജയിച്ച ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. സീറ്റുകളുടെ 75 ശതമാനവും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് പഠനം സൗജന്യമാണ്. www.fcikerala.org ല്‍ ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷാ ഫോമും പ്രോസ്പെക്ടസും കൈപ്പറ്റാം. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 50 രൂപയും ഒ.ബി.സി, ഒ.ഇ.സി, ജനറല്‍ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. ഫോണ്‍: 04922-256677, 9142190406, 9605724950, 9946883190.
date
- Log in to post comments