Skip to main content

സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവം:             സ്മൃതിയാത്രകള്‍ സംഘടിപ്പിക്കും

സംസ്ഥാനസാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന 8ാമത്  സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന്റെ ഭാഗമായി സ്മൃതിയാത്രകള്‍ സംഘടിപ്പിക്കുന്നതിന് സംഘാടകസമിതി തീരുമാനിച്ചു. കോഴിക്കോടിന്റെ സാഹിത്യ, കലാരംഗങ്ങളിലെ പ്രമുഖരായ എസ്.കെ. പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീര്‍, കെ.ടി. മുഹമ്മദ്, എം.എസ്.ബാബുരാജ്, തിക്കോടിയന്‍ എന്നിവരുടെ സ്മൃതികുടീരങ്ങളില്‍ നിന്നും സ്മൃതിയാത്രകള്‍  ആരംഭിക്കും.  അതിനൊപ്പം സാഹിത്യ സാക്ഷരതാ കലാ രംഗത്തെ പ്രമുഖരുടെ ഛായാചിത്രങ്ങള്‍ വഹിച്ചുകൊണ്ട് എല്ലാ ബ്ലോക്കുകളില്‍ നിന്നും സ്മൃതിയാത്രകള്‍ ആരംഭിക്കും.
സ്മൃതിയാത്രകള്‍ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടന്ന  മാനാഞ്ചിറ സ്‌ക്വയറിനടുത്തുള്ള കലോത്സവ പ്രധാനവേദിയില്‍ സമാപിക്കും. സമാപന പരിപാടിയില്‍ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്  സാക്ഷ്യം വഹിച്ച അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍, മുല്‍ക്ക് രാജ് ആനന്ദ്, സാക്ഷരതാ പ്രഖ്യാപനം നടത്തിയ ചേലക്കോടന്‍ ആയിഷ തുടങ്ങിയവര്‍ക്ക് സ്മരണാഞ്ജലികള്‍ അര്‍പ്പിക്കും. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

date