Post Category
സെന്‍സസ്: ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
സെന്‍സസ് 2027 സെല്‍ഫ് എന്യൂമറേഷന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആവശ്യമായ സഹായം ഇവിടെ ലഭിക്കും. ഹെല്‍പ് ഡെസ്‌കിനോടനുബന്ധിച്ച് കലക്ടറേറ്റില്‍ ഒരുക്കിയ ഇന്‍സ്റ്റലേഷന്‍ ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു.
വീടുമായും അനുബന്ധ സൗകര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തികള്‍ക്ക് സ്വന്തമായി ഓണ്‍ലൈനായി രേഖപ്പെടുത്താനുതകുന്ന സെല്‍ഫ് എന്യൂമറേഷന് ജൂണ്‍ 16നാണ് തുടക്കമായത്. ജൂണ്‍ 30 വരെ രാവിലെ ആറ് മുതല്‍ രാത്രി 12 വരെയാണ് സെല്‍ഫ് എന്യൂമറേഷനുള്ള സമയം. സെന്‍സസ് നടപടികള്‍ വേഗത്തിലാക്കുന്നതിനും എന്യൂമറേറ്റര്‍മാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്.
date
- Log in to post comments