അറിയിപ്പുകള്‍
ജെനിറ്റിക് കൗണ്‍സലര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ആഴ്ചയില്‍ രണ്ടുദിവസത്തെ സേവനത്തിന് ജെനിറ്റിക് കൗണ്‍സലറെ നിയമിക്കും. യോഗ്യത: ജെനിറ്റിക് എന്‍ജിനീയറിങ്ങില്‍ ബി.ടെക്, ജനിറ്റിക് കൗണ്‍സലിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 18-40. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 24ന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.
ഡാറ്റ എന്‍ട്രി ഓപറേറ്റര്‍
കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ 179 ദിവസത്തേക്ക് ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 26ന് രാവിലെ 11ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത: ഡിഗ്രി/പ്രീഡിഗ്രി/പ്ലസ്ടു, ഡി.സി.എ/പി.ജി.ഡി.സി.എ, രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷയും ഫോട്ടോ പതിച്ച ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, ജനനതീയതിയും പ്രായവും തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം രാവിലെ 10ന് മുമ്പ് എത്തണം. ഫോണ്‍: 0495 -2721998.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനത്തില്‍ ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ നിയമനത്തിന് ജൂണ്‍ 30ന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത: ബി കോം, പി.ജി.ഡി.സി.എ. പ്രായപരിധി: 25-50. വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.
ടെണ്ടര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് അര്‍ബന്‍ 3 സി.ഡി.പി.ഒയുടെ കാര്യാലയത്തിന് കീഴിലെ 140 അങ്കണവാടികളില്‍ ഭക്ഷണ സാധനങ്ങള്‍ ഇറക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ ആറ് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 9037993998, 9995735638.
വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ ഏഴ് വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.lsg.kerala.gov.in സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0496 2460370.
കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസില്‍ കയറ്റിറക്ക് ജോലികളുടെ വാര്‍ഷിക കരാറിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ ആറ് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2380348.
ജില്ലാ ടി.ബി കേന്ദ്രം ഒ.പി ബീച്ച് ആശുപത്രിയിലേക്ക് മാറ്റി
കെട്ടിടനിര്‍മാണം നടക്കുന്നതിനാല്‍ കുതിരവട്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ക്ഷയരോഗ കേന്ദ്രം ഒ.പി താല്‍ക്കാലികമായി ഗവ. ജനറല്‍ ആശുപത്രിയിലേക്ക് (ബീച്ച് ആശുപത്രി) മാറ്റി. ബീച്ച് ആശുപത്രിയിലെ പുകയില വിമുക്ത ചികിത്സ കേന്ദ്രത്തിലാണ് (Tobacco Cessation Clinic) ഒ.പി പ്രവര്‍ത്തിക്കുക. ബീച്ച് ഹോസ്പിറ്റല്‍ ലാബിന് സമീപത്തെ ഡോട്‌സ് കേന്ദ്രത്തില്‍നിന്ന് ഒ.പി ടിക്കറ്റ് കൈപ്പറ്റാം. ഡോക്ടറെ കണ്ടശേഷം മരുന്ന് വാങ്ങാനും ഡോട്‌സ് കേന്ദ്രത്തിലാണ് എത്തേണ്ടത്.
ഫോണ്‍: 0495-2740951.
ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്റേണ്‍ഷിപ്പ്
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ 10 മാസത്തെ ഇന്റേണ്‍ഷിപ്പിന് ടൂറിസം ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഹോസ്പിറ്റാലിറ്റി, അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ പ്രായോഗിക പരിശീലനവും പ്രതിമാസം 8000 രൂപ സ്‌റ്റൈപ്പന്റും ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 30ന് മുമ്പ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം പ്രിന്‍സിപ്പല്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, വരക്കല്‍ ബീച്ച്, വെസ്റ്റ് ഹില്‍, കോഴിക്കോട് -673005 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0495 2385861.
- Log in to post comments