Post Category
സെന്‍സസ്: വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു
സെന്‍സസ് 2027മായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ സെല്‍ഫ് എന്യൂമറേഷന്‍ 100 ശതമാനം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ ഓഫിസുകളിലെയും ജീവനക്കാര്‍ ജൂണ്‍ 23ന് വൈകീട്ട് നാലിനകം സെല്‍ഫ് എന്യൂമറേഷന്‍ നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം കെ ഷറീന, അസിസ്റ്റന്റ് കലക്ടര്‍ മാളവിക ജി നായര്‍, ഡെപ്യൂട്ടി കലക്ടര്‍ ബിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments