Skip to main content

അറിയിപ്പുകള്‍

ഐ.ടി.ഐ സ്‌പോര്‍ട്സ് ക്വാട്ട പ്രവേശനം

2026-27 അധ്യയന വര്‍ഷം ജില്ലയിലെ ഗവ. ഐ.ടി.ഐകളില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2024 ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസ ഉപജില്ലാതല മത്സരങ്ങളില്‍ ഏതെങ്കിലും കായിക ഇനത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനമെങ്കിലും നേടിയവരാകണം.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ അതത് ഐ.ടി.ഐകളില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുകയും അതിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത, സ്‌പോര്‍ട്സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (ഐ.ടി.ഐയുടെ എണ്ണം അനുസരിച്ച്) ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എത്തിക്കുകയും വേണം. ഐ.ടി.ഐകളില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി തന്നെയാകും ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഫോണ്‍: 0495 2722593.

വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

ജില്ലാ പഞ്ചായത്തിലെ വനിത വികസന പ്രവര്‍ത്തനങ്ങളും ജാഗ്രതാ സമിതി, ജി.ആര്‍.സി തുടങ്ങിയ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി കരാറില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കും. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, വുമണ്‍ സ്റ്റഡീസ്, സോഷ്യോളജി വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കോഴിക്കോട് ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. ജൂണ്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 8943500766.

എല്‍.ബി.എസില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (യോഗ്യത: ബിരുദം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ -സോഫ്റ്റ്‌വെയര്‍ (പ്ലസ് ടു), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. lbscentre.kerala.gov.in/services/courses എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോണ്‍: 0494 2720250.

ഐ.ടി.ഐ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എലത്തൂര്‍ ഗവ. ഐ.ടി.ഐയിലെ വിവിധ മെട്രിക് (മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്ക്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ -യോഗ്യത: എസ്.എസ്.എല്‍.സി), നോണ്‍മെട്രിക് (വെല്‍ഡര്‍, വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍, ഡ്രൈവര്‍ കം മെക്കാനിക്ക് -യോഗ്യത: എസ്.എസ്.എല്‍.സി പാസ്/ഫെയില്‍) എന്‍.സി.വി.ടി ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://scdd.kerala.gov.in ലിങ്ക് വഴി ജൂലൈ 10നകം അപേക്ഷ സമര്‍പ്പിക്കണം. എസ്.സി വിഭാഗക്കാര്‍ക്ക് 80 ശതമാനം, എസ്.ടി 10 ശതമാനം, പൊതുവിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകള്‍. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ പഠനത്തിന് പുറമെ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്റ്, ലംപ്‌സംഗ്രാന്റ്, സ്റ്റഡി ടൂര്‍, യൂണിഫോം അലവന്‍സ്, പോഷകാഹാരം, ഉച്ചഭക്ഷണം എന്നിവ ലഭിക്കും. ഫോണ്‍: 04952461898, 9947895238.

ജൈവവൈവിധ്യ കോണ്‍ഗ്രസ്: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍

വിദ്യാര്‍ഥികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സ്‌കൂള്‍, കോളേജ്
വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല പ്രോജക്റ്റ് അവതരണം, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തദ്ദേശ ജൈവവൈവിധ്യ സംരക്ഷണ അവതരണം, പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ് മത്സരങ്ങള്‍ സംഘടിപ്പിക്കും. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ ജൂലൈ 20ന് മുമ്പ് kkddcksbb@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും https://keralabiodiversity.org/ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോഓഡിനേറ്ററെ (9656530675) ബന്ധപ്പെടാം.

മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പരിശീലനം

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനില്‍ പരിശീലനം ആരംഭിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് തുറമുഖ ഓഫീസറുടെ ഉപയോഗത്തിനായി 10 വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതും നല്ല കണ്ടീഷനിലുള്ളതുമായ ഹാച്ച്ബാക്ക്/സെഡാന്‍ കാര്‍ വാടകക്ക് ലഭ്യമാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. പോര്‍ട്ട് ഓഫീസര്‍, കോഴിക്കോട്, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് -673015 എന്ന വിലാസത്തില്‍ ജൂണ്‍ 30ന് ഉച്ചക്ക് ഒരു മണിക്ക് മുമ്പ് ടെണ്ടര്‍ ലഭ്യമാക്കണം. ഫോണ്‍: 0495 2414863.
 

date