ഏകദിന ശില്പശാല സംഘടിപ്പിച്ചു
കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള സംയോജന പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ജില്ലാതല ഏകദിന ശില്പശാല നടത്തി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എൻ. സരിത നിർവഹിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർ എന്നിവർക്കായി 'ടോപ്പ് ഇൻ ടൗൺ' ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചത്.
എം.എസ് അനിഷ്കുമാർ (സ്റ്റേറ്റ് പ്രോഗ്രാം മാനേജർ - NFL, കുടുംബശ്രീ സംസ്ഥാന മിഷൻ), ഡോ. വന്ദന ശശിധരൻ (സ്റ്റേറ്റ് പ്രോഗ്രാം മാനേജർ - AH, കുടുംബശ്രീ സംസ്ഥാന മിഷൻ) എന്നിവർ വിഷയാവതരണം നടത്തി.
ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡി. എം കലാധരൻ അധ്യക്ഷനായി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ,
പാലക്കാട് നഗരസഭ സൗത്ത് സി.ഡി.എസ് ചെയർപേഴ്സൺ ടി. ശോഭന, നോർത്ത് സി.ഡി.എസ് ചെയർപേഴ്സൺ കെ. എസ്. ജമീല, വൈസ് ചെയർപേഴ്സൺ ടി ബേബി, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. അനുരാധ
തദ്ദേശ സ്ഥാപനങ്ങളിലെയും കുടുംബശ്രീയിലെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സി ഡി എസ്സ് ചെയർപേഴ്സൺമാർ, തദ്ദേശ സ്വയംഭരണ അധ്യക്ഷർ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, മറ്റു കുടുംബശ്രീ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
- Log in to post comments