Skip to main content

 പുകയില ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണം: ജില്ലാ കളക്ടര്‍

 

  
 

ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ജില്ലയില്‍ പൊതുഇടങ്ങളിലും, വിദ്യാലയങ്ങളുടെ പരിസരങ്ങളിലും ജനപ്രിയ ടീമുകളെ പിന്തുണച്ച് സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകളില്‍ പുകയില ഉല്‍പ്പന്നങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇത്തരം ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പല പരസ്യ ബോര്‍ഡുകളിലും , കായിക താരങ്ങളുടേയോ, പരിശീലകരുടേയോ അല്ലെങ്കില്‍ സ്വാധീനമുള്ള വ്യക്തികളുടേയോ കൈകളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വച്ചിരിക്കുന്നതോ, പുകവലിക്കുന്നതോആയ ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ജില്ലാമെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഇത്തരം ബോര്‍ഡുകള്‍ പൊതുജനങ്ങളിലും, യുവജനങ്ങളിലും  പുകവലി പോലുള്ള അനാരോഗ്യകരമായ ശീലങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയും, കോട്പ(COTPA) 2003  വകുപ്പ് അഞ്ചിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധവുമാണ്. നിയമ ലംഘനം നടത്തുന്നവര്‍ക്ക് ആദ്യ ഘട്ടത്തില്‍ രണ്ട് വര്‍ഷം വരെ തടവോ, ആയിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

 

date