Post Category
ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന; 29 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
എലത്തൂര്‍ സര്‍ക്കിള്‍ പരിധിയിലെ 136 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. ന്യൂനതകള്‍ കണ്ടെത്തിയ 29 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസ് നടപടികള്‍ ആരംഭിക്കുകയും ആറ് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടപ്പിക്കുകയും ചെയ്തു. 123 സാമ്പിളുകള്‍ ശേഖരിച്ച് ലാബ് പരിശോധനക്കയച്ചു.
തലക്കുളത്തൂര്‍ പഞ്ചായത്തിലെ മുഴുവന്‍ സ്കൂളുകളിലെയും കുടിവെള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചു. മത്സ്യ വില്പനശാലകളില്നിന്ന് മുപ്പതോളം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുകയും ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്തു. സ്കൂളുകളിലെയും അങ്കണവാടികളിലെയും ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കായി ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ സി എ വിമല്‍ അറിയിച്ചു.
date
- Log in to post comments