Skip to main content

എച്ച് എസ് എസ് എടി ഒഴിവ്

 

 

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃത്താല (പെണ്‍) മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍  എച്ച് എസ് എസ് ടി ഇംഗ്ലീഷ് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. അപേക്ഷകര്‍ അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യതയുളളവരായിരിക്കണം. ഉയര്‍ന്ന യോഗ്യതയും ജോലി പരിചയം ഉള്ളവര്‍ക്കും എസ് സി/ എസ് ടി വിഭാഗക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷയും  പരിചയസര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും , എസ് സി/ എസ് ടി  വിഭാഗക്കാര്‍ അത് തെളയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ ഒന്‍പതിന് രാവിലെ 9.30 ന്  സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505005.

date