അറിയിപ്പുകള്‍
ഗതാഗതം നിരോധിച്ചു
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട പരപ്പന്‍പൊയില്‍-കാരക്കുന്നത്ത് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനിടെയുള്ള അപകട സാധ്യത മുന്‍നിര്‍ത്തി പാലങ്ങാട്-എളേറ്റില്‍ വട്ടോളി റോഡില്‍ ഗതാഗതം നിരോധിച്ചു. പാലങ്ങാട് ഭാഗത്തുനിന്ന് എളേറ്റില്‍ വട്ടോളി ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ പൂളക്കപറമ്പില്‍നിന്ന് കളത്തില്‍പാറ-മൂര്‍ഖന്‍കുണ്ട് വഴിയും വലിയ വാഹനങ്ങള്‍ പാലങ്ങാട്-ഒടുപാറ-കൊട്ടയോട്ട് താഴം വഴിയും എളേറ്റില്‍ വട്ടോളി ഭാഗത്തുനിന്ന് ഇയ്യാട് വീര്യമ്പ്രം ഭാഗത്തേക്ക് പോകേണ്ടവര്‍ മങ്ങാട്-അരുമിണിപൊയില്‍ വഴിയും എളേറ്റില്‍ വട്ടോളിയില്‍നിന്ന് പാലങ്ങാട്-കുട്ടമ്പൂര്‍ ഭാഗത്തേക്ക് പോകേണ്ടവര്‍ മൂര്‍ഖന്‍കുണ്ട്-കളത്തില്‍പാറ-പാലങ്ങാട് വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
അനസ്തറ്റിസ്റ്റ് നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ അനസ്തറ്റിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം ജൂലൈ 13ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ആരോഗ്യ കേരളം ഓഫീസില്‍ നടക്കും. വിശദവിവരങ്ങള്‍ www.arogyakeralam.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം എത്തണം. ഫോണ്‍: 0495 2374990.
പുനര്‍ലേലം
പുതിയങ്ങാടി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ഓഫീസ് പ്രവര്‍ത്തിക്കുന്ന ദോബിഖാന കെട്ടിടം തറനിരപ്പില്‍ പൊളിച്ചുമാറ്റി ഉപയോഗപ്രദമായ സാധനങ്ങള്‍ ഏറ്റെടുത്ത് കെട്ടിടാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ നീക്കം ചെയ്യുന്ന പ്രവൃത്തിയുടെ പുനര്‍ലേലം ജൂലൈ എട്ടിന് രാവിലെ 11ന് കോഴിക്കോട് താലൂക്ക് ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വില്ലേജ് ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍: 0495 2372966. ഇ-മെയില്‍: tahsildarkzk@gmail.com.
ടെണ്ടര്‍ ക്ഷണിച്ചു
കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ആവശ്യമായ സി.ആര്‍ ഫിലിം ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 17ന് രാവിലെ 11 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0496 2960241.
ക്ലീനിങ് സ്റ്റാഫ് നിയമനം
കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെ.എ.എസ്.പിക്കു കീഴില്‍ ദിവസവേതനത്തില്‍ 89 ദിവസത്തേക്ക് വാര്‍ഡ് അസിസ്റ്റന്റുമാരെ (ക്ലീനിങ് സ്റ്റാഫ്) നിയമിക്കും. ജൂലൈ ഒമ്പതിന് രാവിലെ 11ന് മാതൃ-ശിശു സംരക്ഷണ കേന്ദ്രം ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് കാര്‍ഡ് (ലഭ്യമെങ്കില്‍) എന്നിവയുമായെത്തണം. 58 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0495 2350475.
കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പരിശീലന കേന്ദ്രങ്ങളില്‍ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ത്താ അവതരണം, ആങ്കറിങ്, ടെലിവിഷന്‍ ജേണലിസം, പ്രിന്റ് മീഡിയ ജേണലിസം, ഡിജിറ്റല്‍ മീഡിയ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിങ് മീഡിയ, പബ്ലിക് റിലേഷന്‍, അഡ്വര്‍ടൈസിങ് തുടങ്ങിയ മേഖലകളിലാണ് സമഗ്ര പരിശീലനം നല്‍കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. അംഗീകൃത മാധ്യമസ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ നിബന്ധനകളോടെ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 10. ഫോണ്‍: 9544958182
വെറ്ററിനറി സര്‍ജന്‍ നിയമനം
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ പരമാവധി 89 ദിവസത്തേക്ക് വെറ്ററിനറി സര്‍ജന്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ ഏഴിന് ഉച്ചക്ക് 12ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.
യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.
- Log in to post comments