Skip to main content

വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം

 

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിക്ക് ശേഷം റെഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. കോഴ്‌സിന് പ്രവേശനം ലഭിച്ച് 60 ദിവസത്തിനകം http://services.unorganisedwssb.org/index.php/home മുഖേനയും നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുന്‍പാകെ നേരിട്ടും സമര്‍പ്പിക്കണം. നിലവിലെ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും ഹാജരാക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ഥിയുടെ ആധാര്‍ കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ മുന്‍പേജ്, ക്ഷേമനിധി ഐഡി കാര്‍ഡ്, രക്ഷിതാവിന്റെ ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍: 0491-2505358.

date