Skip to main content

പാലിയേറ്റീവ് നഴ്സിങ്, മെഡിസിന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

ജില്ലാ ആശുപത്രി പാലിയേറ്റീവ് ട്രെയിനിങ് സെന്ററില്‍ പാലിയേറ്റീവ് നഴ്സിങ്, പാലിയേറ്റീവ് മെഡിസിന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലിയേറ്റീവ് മെഡിസിന്‍ യോഗ്യത- ടി.സി.എം.സി സ്ഥിരം രജിസ്ട്രേഷനോടു കൂടിയ എം.ബി.ബി.എസ് ബിരുദം. പാലിയേറ്റീവ് നഴ്സിങ്- കേരള നഴ്സസ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ബി.എസ്.സി നഴ്സിങ്, പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി. കാലാവധി 45 ദിവസം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഓഗസ്റ്റ് 14 നുള്ളില്‍ ജില്ലാ ആശുപത്രിയില്‍ ഹാജരാകണം. ഫോണ്‍: 0491 2533327, 2534524.

date