Skip to main content

ജില്ലാതല ജൈവവൈവിധ്യ കോണ്‍ഗ്രസ്: അപേക്ഷാ തീയതി നീട്ടി

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നടത്തുന്ന 19ാമത് വിദ്യാര്‍ഥികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല അപേക്ഷകള്‍ സ്വീകരിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രൊജക്റ്റ് അവതരണം, പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. താല്പര്യമുള്ള സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷ plddcksbb@gmail.com ഇമെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം. വിവരങ്ങള്‍ക്ക് https://keralabiodiversity.org/, ഫോണ്‍:  9539517632.
 

date