Skip to main content

ഗതാഗത നിയന്ത്രണം

തത്തമംഗലം- നാട്ടുകല്‍ റോഡിലെ ചിറ്റൂര്‍ പുഴ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ മുതല്‍ നവംബര്‍ വരെ രണ്ടുമാസം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ചിറ്റൂര്‍ വഴി പോകേണ്ട വാഹനങ്ങള്‍ പെരുവെമ്പ് ജംഗ്ഷനില്‍ നിന്നും പാലതുള്ളി പാലം വഴിയും, തത്തമംഗലം അമ്പാട്ട് പാളയം ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് മീനാക്ഷിപുരം - വിളയോടി-വണ്ടിത്താവളം വഴിയും പോകണം. പാലത്തില്‍ കാല്‍നട യാത്രക്കാരെ അനുവദിക്കും. ഈ പ്രവൃത്തികള്‍ക്കായി പൈപ്പുകള്‍ താല്‍ക്കാലികമായി നീക്കം ചെയ്യേണ്ടതിനാല്‍ ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലെ ഏതാനും വാര്‍ഡുകളില്‍ കുടിവെള്ള വിതരണം ഒന്നിടവിട്ട മൂന്ന് മൂന്ന് ദിവസങ്ങളില്‍ തടസം നേരിടുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം അസി.എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 7594975379.

date