Skip to main content

നാഷണല്‍ ലോക് അദാലത്ത് സെപ്റ്റംബര്‍ 12ന്  

സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 12ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു.  പാലക്കാട് ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള എം.എ.സി.ടി, സിവില്‍ കേസുകള്‍, വിവാഹമോചനം ഒഴികെയുള്ള കുടുംബതര്‍ക്കങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍, മണി റിക്കവറി കേസുകള്‍ എന്നിവ പരിഗണിക്കും. കൂടാതെ കോടതികളില്‍ എത്തുന്നതിന് മുന്‍പുള്ള തര്‍ക്കങ്ങളും പരിഹരിക്കാന്‍ അവസരമുണ്ടാകും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ തീര്‍പ്പായാല്‍ മുഴുവന്‍ കോര്‍ട്ട് ഫീസും തിരികെ ലഭിക്കും. പരാതികളും അപേക്ഷകളും നേരിട്ടോ തപാല്‍/ ഇ-മെയില്‍ വഴിയോ അയക്കാം. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, പാലക്കാട്: 0491-2505665 (dlsapkd1@gmail.com), താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, പാലക്കാട്: 0491-2505665 (palakkadtlsc@gmail.com), താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, ചിറ്റൂര്‍: 8943133112 (tlscchittur@gmail.com), താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, ഒറ്റപ്പാലം: 9188524183 (tlscottapalam@gmail.com), താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, ആലത്തൂര്‍: 7736228931 (tlscalathur@gmail.com), താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, മണ്ണാര്‍ക്കാട്: 9188524182 (tlscmnrkd@gmail.com)
 

date