Skip to main content

സർക്കാർ സർവീസിലെ പട്ടികജാതി-പട്ടികവർഗ പ്രാതിനിധ്യം അവലോകനം ചെയ്തു

 

സംസ്ഥാന സർക്കാർ സർവീസിലെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ അവലോകനയോഗം ചേർന്നു. പബ്‌ളിക് സർവീസ് കമ്മിഷനും ഭരണവകുപ്പുകളും പൊതുഭരണ എംപ്‌ളോയ്‌മെന്റ് സെല്ലും വ്യക്തമായ ആശയവിനിമയത്തിലൂടെ നിയമാനുസൃതമായ സംവരണവും നിയമനവും ഉറപ്പുവരുത്തണമെന്ന് യോഗം നിർദേശിച്ചു. പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ-നിയമ മന്ത്രി എ.കെ.ബാലൻ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, എംഎൽഎമാർ, വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

03-07-2017ലെ പട്ടികജാതി, പട്ടികവർഗ പ്രാതിനിധ്യം സംബന്ധിച്ച റിവ്യൂ കമ്മിറ്റിയുടെ തീരുമാനങ്ങൾ, നിർദേശങ്ങളിൽ കൈക്കൊണ്ട നടപടികൾ, 30-06-2018 വരെ സംവരണം ചെയ്ത് ഉത്തരവായ തസ്തികകളിലേക്കുള്ള നിയമനപുരോഗതി എന്നിവയാണ് യോഗം വിലയിരുത്തിയത്.     

                                                              പി.എൻ.എക്സ്. 61/19

date