Skip to main content

ഓണം:പൊതു വിപണികളില്‍  സ്‌പെഷ്യല്‍ സ്‌ക്വാഡ്   പരിശോധന

 

ഓണത്തിന് മുന്നോടിയായി പൊതുവിപണിയിലെ വിലക്കയറ്റം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന്  ജില്ലാ - താലൂക്ക് തലത്തില്‍  ജില്ലാ കളക്ടറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ്  രൂപീകരിച്ച് പൊതു വിപണികളില്‍ പരിശോധന നടത്തും. എ ഡി എം എ അബ്ദുള്‍ ലത്തീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.  പൊതു വിപണികളില്‍ പരിശോധന നടത്തുമ്പോള്‍ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുക, ബില്ല് നല്‍കുക, സ്ഥാപന നടത്തിപ്പിനാവശ്യമായ രേഖകള്‍ സൂക്ഷിക്കുക  എന്നിവ പാലിക്കുന്നുണ്ടോയെന്ന്    പരിശോധിക്കണമെന്ന്   ഉദ്യോഗസ്ഥര്‍   എ ഡി എം നിര്‍ദ്ദേശം നൽകി.

യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍, സപ്ലൈകോ മേഖലാ മാനേജര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, കൃഷി, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി, ജി എസ് ടി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

 

date