Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

 

ജലനിധി മലപ്പുറം മേഖല ഓഫീസിന് കീഴില്‍ പ്രൊജക്ട് കമ്മീഷണര്‍ ഒഴിവിലേക്ക് ബിടെക് (സിവില്‍) എഞ്ചിനീയറിങ് ബിരുദധാരികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ആഗസ്റ്റ് 13 ന് രാവിലെ 11 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  കുടിവെള്ള മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം.  അട്ടപ്പാടി മേഖലയിലും, പരിസര പ്രദേശങ്ങളിലും സ്ഥിര താമസക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അസല്‍, പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം മണ്ണാര്‍ക്കാട് ഗവ. ഹോസ്പിറ്റലിന് സമീപത്തുള്ള കേരള വാട്ടര്‍ അതോറിറ്റി ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍:0483 2738566.

date