Post Category
മാധ്യമ ശില്‍പ്പശാല : അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെ സാമ്പത്തിക സഹായത്തോടെ മാധ്യമ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. 'മീഡിയ കപ്പാസിറ്റി സ്‌ട്രെങ്തനിങ് ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ ആന്‍ഡ് ക്ലൈമറ്റ് അഡാപ്‌റ്റേഷന്‍' എന്ന പേരില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ പ്രിന്റ്, വിഷ്വല്‍, ഓണ്‍ലൈന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആഗസ്റ്റ് 12 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. സെപ്റ്റംബര്‍ 17 മുതല്‍ 19 ന് ഉച്ചവരെ (രണ്ടര ദിവസം) റസിഡന്‍ഷ്യല്‍ രീതിയില്‍ തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷനായുള്ള വിവരങ്ങള്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമാണെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 9539517632, plddcksbb@gmail.com.
date
- Log in to post comments