Skip to main content
ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ മാവൂർ റോഡ്  കെഎസ്ആർടിസി ബസ് ടെർമിനൽ സന്ദർശിക്കുന്നു

കെഎസ്ആര്‍ടിസി ടെര്‍മിനല്‍: വിദഗ്ധ സമിതിയെ നിയോഗിക്കും- മന്ത്രി സി പി ജോണ്‍

കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ കെട്ടിടത്തിന്റെ നവീകരണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി സി പി ജോണ്‍. കെഎസ്ആര്‍ടിസി ടെര്‍മിനല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ടെര്‍മിനല്‍ കെടിഡിഎഫ്‌സിയുടെ ഉടമസ്ഥതയിലാണുള്ളത്. ഇതു സംബന്ധിച്ച് കേസ് ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. ടെര്‍മിനല്‍ നിര്‍മാണത്തിലെ അപാകതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള വിദഗ്ധ സമിതി ഉടന്‍തന്നെ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോ കെട്ടിടങ്ങളിലെ മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അറ്റകുറ്റപണികള്‍ നടത്തുന്നതിനുമായി എല്ലാ ഡിപ്പോയിലും ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ടെര്‍മിനല്‍ കാത്തിരിപ്പു കേന്ദ്രത്തിന്റെ മേല്‍ക്കൂര അടര്‍ന്നുവീണ ഭാഗവും ഒന്നാം നിലയിലെ ചോര്‍ച്ചയും മന്ത്രി പരിശോധിച്ചു. അഡ്വ. കെ ജയന്ത് എംഎല്‍എ, എടിഒ പി കെ പ്രശോഭ്, ഡിപ്പോ എഞ്ചിനിയര്‍ സുമേഷ് സോമന്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.

date