Skip to main content

കുടുംബശ്രീ സംരംഭകര്‍ക്കായി ശില്പശാല നടത്തി

കുടുംബശ്രീ ജില്ലാ മിഷന്റെയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ സംരംഭകര്‍ക്കായി ദ്വിദിന പരിശീലന ശില്പശാല സംഘടിപ്പിച്ചു. കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ ആഗോള വിപണന സാധ്യതകള്‍ ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ നൂറോളം കുടുംബശ്രീ സംരംഭകര്‍ പങ്കെടുത്തു. ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി, ഇറക്കുമതി നടപടിക്രമങ്ങള്‍, ഇ-കൊമേഴ്‌സ് വഴിയുള്ള വിപണനം തുടങ്ങിയ വിഷയങ്ങളില്‍ കോര്‍പ്പറേറ്റ് ട്രൈയ്‌നര്‍ ബോണി ഫേസ് ക്ലാസുകള്‍ നയിച്ചു. നാടന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തിലുള്ള കയറ്റുമതി സാധ്യതകള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍, ആധുനിക ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ വിഷയങ്ങളില്‍ സംരംഭകര്‍ക്ക് പരിശീലനം നല്‍കി.

ഫോര്‍ട്ട് പാലസ് ഹോട്ടലില്‍ നടന്ന പരിപാടി ജില്ലാ വ്യവസായ ഓഫീസ് ജനറല്‍ മാനേജര്‍ എസ് സജി ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. കീഡ് ജൂനിയര്‍ മാനേജര്‍ പി വി ദൃശ്യ, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ റഹ്‌മത്ത് അലി, രതീഷ് എന്നിവര്‍ സംസാരിച്ചു.

date