Skip to main content

ട്രക്കിങ് ക്യാമ്പ്: അപേക്ഷ ക്ഷണിച്ചു

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തില്‍ ട്രക്കിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ എട്ടിന് കാസര്‍ഗോഡ് റാണിപുരത്തും, സെപ്റ്റംബര്‍ 16, 17 തീയതികളിലായി ഇടുക്കിയിലെ മീശപ്പുലിമലയിലുമാണ് ദ്വിദിന ക്യാമ്പുകള്‍. 18-നും 35-നും ഇടയില്‍ പ്രായമുള്ളമുള്ളവര്‍ക്ക് പങ്കെുടുക്കാം. റാണിപുരം ക്യാമ്പിലേക്ക് സെപ്റ്റംബര്‍ രണ്ടിനകവും മീശപ്പുലിമല ക്യാമ്പിലേക്ക് എട്ടിനകവും dycpalakkad09@gmail.com ഇ-മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 1,000 രൂപ രജിസ്‌ട്രേഷന്‍ ഫീസായി നല്‍കണം. വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ഓഫീസിലുള്ള ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടുക. ഫോണ്‍: 9074986047, 0491 2505190.  

date