സാഫ് ഡി.എം.ഇ പദ്ധതി: വനിതാ ഗ്രൂപ്പുകള്‍ക്ക് ധനസഹായം
ഫിഷറീസ് വകുപ്പിന്റെ സാഫ് വഴി നടപ്പാക്കുന്ന ഡി.എം.ഇ പദ്ധതിയിലൂടെ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി വനിതകളുടെ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി/അനുബന്ധ വനിതകള്‍, ആശ്രിതകര്‍ ആയിരിക്കണം. പ്രായപരിധി- 20നും 40നും മധ്യേ. ട്രാന്‍സ്‌ജെന്‍ഡര്‍, വിധവ, ശാരീരിക വൈകല്യമുള്ള കുട്ടികളുള്ളവര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 50 വയസാണ്. രണ്ട് മുതല്‍ അഞ്ചുവരെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്കാണ് അവസരം. പദ്ധതി ചെലവിന്റെ 75% ഗ്രാന്റും 20% ബാങ്ക് വായ്പയും 5% ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരുലക്ഷം രൂപ നിരക്കില്‍ അഞ്ച് പേരുള്ള ഗ്രൂപ്പിന് അഞ്ചുലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. ഡ്രൈ ഫിഷ് യൂണിറ്റ്, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, പ്രൊവിഷണല്‍ സ്റ്റോര്‍, ഫ്‌ളോര്‍ മില്‍, ഗാര്‍ഡന്‍ സെറ്റിംഗ് ആന്‍ഡ് നഴ്‌സറി, ഫുഡ് പ്രോസസിംഗ്, കമ്പ്യൂട്ടര്‍ സെന്റര്‍, ഫാഷന്‍ ഡിസൈനിംഗ്, ഫുഡ് പ്രോസസിംഗ് തുടങ്ങിയ യൂണിറ്റുകള്‍ ആരംഭിക്കാം. അപേക്ഷാ ഫോമുകള്‍ മത്സ്യഭവനുകളിലും മലമ്പുഴ ജില്ലാ ഫിഷറീസ് ഓഫീസുകളിലും ലഭിക്കും. അവസാന തീയതി ഓഗസ്റ്റ് 24. ഫോണ്‍: 0491 2815245, 9747653261.
- Log in to post comments