Post Category
ഓണാഘോഷം: വൈദ്യുതി കണക്ഷന് നല്കി കെ.എസ്.ഇ.ബി
ഓണാഘോഷത്തോടനുബന്ധിച്ച് പെരിങ്ങോട്ടുകുറിശ്ശി ഇലക്ട്രിക്കല്‍ സെക്ഷന്‍ ജീവനക്കാരുടെ ഇടപെടലില്‍, തൂവ്വക്കാട് കോളനി സ്വദേശിയായ രാജിമോള്‍ കെ. യുടെ വീട്ടില്‍ സൗജന്യമായി വയറിംഗ് പൂര്‍ത്തിയാക്കി വൈദ്യുതി കണക്ഷന് നല്കി. വൈദ്യുതി ലഭ്യമല്ലാതിരുന്ന വീട്ടിലെ മുഴുവന്‍ വയറിംഗ് ജോലികളും ജീവനക്കാര്‍ തന്നെ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുകയും, ആവശ്യമായ സുരക്ഷാ പരിശോധനകള്‍ നടത്തി വൈദ്യുതി വിതരണം ആരംഭിക്കുകയും ചെയ്തു. വൈദ്യുതി കണക്ഷന് നല്‍കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ രതീഷ് കെ. എന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. സീനിയര്‍ സൂപ്രണ്ട് ഇന്‍ചാര്‍ജ് ഷംല, സബ് എഞ്ചിനീയര്മാരായബോംബെഷ്, സുബ്രമണ്യന്‍, ഓവര്‍സിയര്‍മാരായ വിജയകുമാരന്‍, നാരായണന്‍കുട്ടി, ഉണ്ണികൃഷ്ണന്, അനില്‍കുമാര്‍, സന്തോഷ്, മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments