Post Category
ഗതാഗത നിയന്ത്രണം
യാക്കര - തിരുനെല്ലായി ബൈപ്പാസ് റോഡില്‍ (തങ്കം ഹോസ്പിറ്റല്‍ റോഡ്) അറ്റക്കുറ്റപണുകള് ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ വഴി പൂര്‍ണഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ ആശുപത്രികളിലേക്ക് പോകുന്ന ആംബുലന്‍സ് വാഹനങ്ങള്‍ക്ക് ഒഴികെ മറ്റെല്ലാ വാഹനങ്ങള്‍ക്കും ഈ റോഡിലൂടെ ഗതാഗതം അനുവദിക്കില്ല. ഗതാഗതം ക്രമീകരിക്കുന്നതിന്റെ ഭാഗമായി യാക്കര ഭാഗത്തുനിന്നും തിരുനെല്ലായി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഡി.പി.ഒ റോഡ് വഴിയും തിരുനെല്ലായി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ തിരിഞ്ഞ് ഡി.പി.ഒ റോഡ് വഴിയും പോകേണ്ടതാണ്.
date
- Log in to post comments