യുവതിയുടെ ആത്മഹത്യ : ഭര്‍ത്താവിന് 11 വര്‍ഷം തടവ്
സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെതുടര്‍ന്ന് 2014 ജൂലൈ 20ന് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കുന്നംപറമ്പ് തെക്കുമുറി മോഹന്‍ദാസിനെ 11 വര്‍ഷം തടവിന് ശിക്ഷിച്ചു. കൊല്ലങ്കോട് സി.റ്റി.പാളയം ധനലക്ഷ്മി നിവാസില്‍ ലീലാവതി മകള്‍ രാജേശ്വരി (23) ആത്മഹത്യ ചെയ്ത കേസിലാണ് പാലക്കാട് അസി.സെഷന്‍സ് (അഡീഷനല്‍) കോടതി ജഡ്ജി ടി.പി.അനില്‍ ശിക്ഷ വിധിച്ചത്.
ഐ.പി.സി.304 (ബി)വകുപ്പ് പ്രകാരം എട്ട് വര്‍ഷവും ഐ.പി.സി. 498 (എ) വകുപ്പ് പ്രകാരം മൂന്ന് വര്‍ഷവും കഠിനതടവിനും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ആറ് മാസം അധിക തടവ് ശിക്ഷയും ഉണ്ടാവും. ആലത്തൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത (ക്രൈം നമ്പര്‍ 984/14) കേസില്‍ എ.എസ്.പി കെ.കാര്‍ത്തിക് ആണ് കേസ് അന്വേഷണം നടത്തിയത്. എ.എസ്.പി ഹരിശങ്കര്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.വിനോദ് കയനാട്ട് ഹാജരായി.
- Log in to post comments