Post Category
ഇ പി എഫ് : നിയമപരമായ വേതന പരിധി പ്രതിമാസം 25,000 രൂപയായി വർധിപ്പിച്ചു
നിർബന്ധിത ഇ പി എഫ് പരിരക്ഷയ്ക്കുള്ള നിയമപരമായ വേതന പരിധി 2026 സെപ്റ്റംബർ 17 മുതൽ പ്രതിമാസം 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി . ഇതോടെ അർഹരായ തൊഴിലാളികൾക്ക് കൂടുതൽ മെച്ചപ്പെട്ട ഇ പി എഫ്, ഇ പി എസ്, ഇ ഡി എൽ ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും കൂടുതൽ തൊഴിലാളികളെ സാമൂഹിക സുരക്ഷയുടെ പരിധിയിൽപ്പെടുത്തുന്നതിനും സാധിക്കും . ഇ പി എഫ് അംഗങ്ങൾക്ക് അംഗീകരിച്ച നിരക്കായ പ്രതിവർഷം 8.25% പലിശ ലഭിക്കുകയും, അവരുടെ സമാഹരിച്ച ബാലൻസിന്റെ 75% വരെ ഓൺലൈനായി പിൻവലിക്കാനും സാധിക്കും.
ഇ പി എഫ് ഒ ആനുകൂല്യങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ വേഗത്തിലും സൗകര്യപ്രദവുമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി കോഴിക്കോട് റീജിയണൽ പി എഫ് കമ്മിഷണർ അറിയിച്ചു.
date
- Log in to post comments