Post Category
പന്തളം പൂഴിക്കാട്ട് ഗവണ്‍മെന്റ് യു.പി.എസിന് ഒരു കോടി രൂപ അനുവദിച്ചു
2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി സ്‌കൂളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനായി പന്തളം പൂഴിക്കാട് ഗവണ്‍മെന്റ് യു.പി.എസിന് ഒരു കോടി രൂപ അനുവദിച്ചു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി യില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചത്. എം.എല്‍.എയുടെ വികസന ഫണ്ട് ഉപയോഗിച്ച് മുഴുവന്‍ ക്ലാസ് മുറിയും സ്മാര്‍ട്ട് ക്ലാസ് ആക്കുകയും സ്‌കൂള്‍ ബസ് അനുവദിക്കുകയും ചെയ്തിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. (പിഎന്‍പി 165/19)
date
- Log in to post comments