പാട്ടക്കൃഷിക്ക് ഭൂമി ഉപയുക്തമാക്കൽ പ്രവർത്തിയുമായി ചെങ്കൽ പഞ്ചായത്ത്
പാറശ്ശാല ചെങ്കൽ ഗ്രാമപഞ്ചായത്തിൽ മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ചെങ്കൽ കിഴക്ക് വാർഡിൽ പാട്ടക്കൃഷിക്ക് ഭൂമി ഉപയുക്തമാക്കൽ പ്രവർത്തി നടന്നു വരുന്നു. തൊഴിലുറപ്പ് പദ്ധതിയും ചെങ്കൽ കൃഷിഭവനും ചെങ്കൽ സർവീസ് സഹകരണ ബാങ്കും സംയോജിതമായാണ് നടത്തുന്നത്. 1.12 ഏക്കർ തരിശ് ഭൂമി ഇതിനായി പാട്ടത്തിനെടുത്ത് കാർഷിക യോഗ്യമാക്കി.
തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് പാട്ടക്കൃഷിക്ക് നിലമൊരുക്കിയത്. ഗുണമേ•യുള്ളതും അത്യുത്പാദന ശേഷിയുള്ളതുമായ വിത്ത്, പച്ചക്കറി തൈകൾ, ജലസേചന സൗകര്യങ്ങൾ, ജൈവ വളം എന്നിവ ചെങ്കൽ കൃഷി ഭവനിൽ നിന്നും ലഭിച്ചു. ചെങ്കൽ കൃഷി ഭവന്റെ പദ്ധതി അധിഷ്ഠിത പച്ചക്കറി കൃഷിയിൽ ഉൾപ്പെടുത്തിയാണ് ഇവ നൽകുന്നത്. പച്ചക്കറി തൈകളുടെ നടീലും തുടർ പരിപാലനവും മറ്റു ചെലവുകളും ചെങ്കൽ സർവീസ് സഹകരണ ബാങ്ക് വഹിക്കും.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 2,75,000 രൂപ ഇതിനായി വകയിരുത്തുകയും ഇതുവഴി 958 അവിദഗ്ധ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.പയർ,വെണ്ട,ചീര,പാവൽ,പടവലം,വഴുതന,കത്തിരി,പച്ചമുളക്,കാബേജ്, കോളിഫ്ളവർ, വാഴ,കരനെല്ല്,നിലക്കടല എന്നിവയാണ് പ്രധാന കൃഷി.
(പി.ആർ.പി. 41/2019)
- Log in to post comments