Skip to main content

മഹാത്മാ സംഗമം പി.ആർ.ഡിയുടെ നവോത്ഥാന ഫോട്ടോ പ്രദർശനം സ്പീക്കർ ഉദ്ഘാടനം ചെയ്തു

 

കേരള നവോത്ഥാന ചരിത്രത്തിൽ ഇടംനേടിയ മഹാത്മാഗാന്ധി - അയ്യങ്കാളി കൂടിക്കാഴ്ചയുടെ 82-ാം വാർഷികാഘോഷ വേദിയായ വെങ്ങാന്നൂരിൽ ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച നവോത്ഥാന ഫോട്ടോ പ്രദർശനം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പുതുതലമുറയ്ക്ക് ഏറെ ഗുണകരമാകും പി.ആർ.ഡി. സംഘടിപ്പിക്കുന്ന ഇത്തരം പ്രദർശനങ്ങളെന്നു സ്പീക്കർ പറഞ്ഞു. അയ്യങ്കാളിയുടെ സമര ജീവിതത്തിലെ ത്രസിക്കുന്ന ഏടുകളായ പഞ്ചമിയുടെ സ്‌കൂൾ പ്രവേശനവും വില്ലുവണ്ടി സമരവും അയ്യങ്കാളിയെ പിടികൂടി നൽകുന്നവർക്കു സവർണർ ഇനാം പ്രഖ്യാപിക്കുന്നതുമായ ചരിത്ര രേഖകൾ ഉൾക്കൊള്ളുന്നതാണു പ്രദർശനം.

പ്രദർശന ചിത്രങ്ങളിലെ വിഷയങ്ങൾ അടക്കമുള്ളവ ഉദ്ഘാടന പ്രസംഗത്തിൽ സ്പീക്കർ പ്രത്യേകം പരാമർശിച്ചതും ശ്രദ്ധേയമായി. എം.എൽ.എമാരായ എം. വിൻസന്റ്, ഐ.ബി. സതീഷ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ടി.ആർ. സദാശിവൻ നായർ, കവി വിനോദ് വൈശാഖി തുടങ്ങിയവരും പ്രദർശനം കാണാൻ സ്പീക്കർക്കൊപ്പം എത്തിയിരുന്നു.
(പി.ആർ.പി. 44/2019)

 

date