Skip to main content

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ്

 

മൃഗസംരക്ഷണ വകുപ്പിന്റെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പായ ഗോരക്ഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. കന്നുകാലികളും പന്നികളുമടക്കം ജില്ലയിലെ ഒരു ലക്ഷത്തിലധികം മൃഗങ്ങൾക്കാണു കുത്തിവയ്‌പ്പെടുക്കുന്നത്. ഇതിനായി ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകൾ ഫെബ്രുവരി ഏഴു വരെ കർഷകരുടെ വീടുകളിലെത്തുകയും വാക്‌സിനെടുക്കുകയും ചെയ്യും. വാക്‌സിനേഷൻ ചാർജായി ഒരു മൃഗത്തിന് 10 രൂപയാണ് കർഷകനിൽനിന്ന് ഈടാക്കുന്നതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.
(പി.ആർ.പി. 45/2019)

 

date