Post Category
വിദ്യാർഥിനികൾക്കു കളരി പരിശീലനം
പെൺകുട്ടികൾക്കുള്ള സ്വയംരക്ഷാ പദ്ധതിയുടെ ഭാഗമായി ആനാട് പഞ്ചായത്തിലെ വേങ്കവിള രാമപുരം ഗവ. യു.പി. സ്‌ക്കൂളിലെ പെൺകുട്ടികൾക്കായി കളരിപ്പയറ്റ് പരിശീലനം ആരംഭിച്ചു. സ്‌കൂളിലെ ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർഥിനികൾക്കായാണു പരിശീലനം.
തെക്കൻ കളരിയിൽ പ്രഗൽഭനായ ശ്രീധരൻ ആശാനാണ് പരിശീലനം നൽകുന്നത്. പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും ശാരീരിക ആക്രമണങ്ങൾക്കെതിരെ പ്രതികരണശേഷിയും വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പി.ടി.എ പ്രസിഡന്റ് എ. അൻസറുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആനാട് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വേങ്കവിള സജി, ബി.പി.ഒ കെ.സനൽകുമാർ, പ്രധാന അധ്യാപകൻ ജി.എസ്. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
(പി.ആർ.പി. 50/2019)
date
- Log in to post comments