Skip to main content

വജ്രജൂബിലി ഫെലോഷിപ്പ് കലാപരിശീലനം ആരംഭിച്ചു 

 

സാംസ്‌കാരിക ഉന്നതി പരിപോഷിപ്പിക്കുന്നതിനും, പുതുതലമുറയില്‍പ്പെട്ട കുട്ടികളിലും യുവാക്കളിലും കലാ അഭിരുചി വളര്‍ത്തുന്നതിനും സാംസ്‌കാരിക വകുപ്പും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായ പരിശീലന പരിപാടിയുടെ ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍ നിര്‍വഹിച്ചു. ചെറുകോല്‍, നാരങ്ങാനം, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശീലനം നല്‍കുന്നത്. വഞ്ചിപ്പാട്ട്, പടേനി, ചിത്രകല എന്നിവയില്‍ 250 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ സൗജന്യപരിശീലനം നല്‍കുന്നത്.  ആരോഗ്യ  വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കടമ്മനിട്ട കരുണാകരന്‍, അന്നമ്മ തോമസ്, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എസ് പാപ്പച്ചന്‍, അംഗങ്ങളായ രമാദേവി, ബിജിലി.പി.ഈശോ, എ.എന്‍ ദീപ, ആലീസ് രവി, ജോണ്‍.വി.തോമസ്, സാലി തോമസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി റ്റി അലക്‌സാണ്ടര്‍, കെ അശോക് കുമാര്‍, മേലുകര ശിവന്‍കുട്ടി, ശിവരാജന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വി.വിനീത്, ഗോപു വി.നായര്‍, കെ.ആര്‍.രഞ്ജിത്ത്, കിരണ്‍ നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പടേനി, വഞ്ചിപ്പാട്ട്,നാടന്‍പാട്ട് ആചാര്യന്‍മാരെ ആദരിച്ചു.

                                                                                  (പിഎന്‍പി 171/19)

date