Skip to main content

കെ-ടെറ്റ്:  സർട്ടിഫിക്കറ്റ് വിതരണം സെപ്റ്റംബർ 22 മുതൽ

കെ-ടെറ്റ് (ഡിസംബർ 2025) പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സെപ്റ്റംബർ 22 മുതൽ ആരംഭിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. രാവിലെ 10.30 മുതൽ വൈകീട്ട് 4.30 വരെയായിരിക്കും വിതരണം.
കാറ്റഗറി ഒന്നിന്റെ സർട്ടിഫിക്കറ്റുകൾ സെപ്റ്റംബർ 22-നും, കാറ്റഗറി രണ്ടിന്റേത് 23-നും നൽകും. കാറ്റഗറി മൂന്നിന്റേത് സെപ്റ്റംബർ 24-നും കാറ്റഗറി നാളിന്റേത് 25-നും വിതരണം ചെയ്യും. സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്നതിനായി ഉദ്യോഗാർഥികൾ പരീക്ഷയുടെ ഒറിജിനൽ ഹാൾടിക്കറ്റുമായി  ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ നേരിട്ടെത്തേണ്ടതാണ്.

date